KERALAlocaltop news

കടാശ്വാസ കമ്മീഷനെ സർക്കാർ നോക്കു കുത്തിയാക്കി :-. അഡ്വ ബിജു കണ്ണന്തറ*

കോഴിക്കോട് : കാർഷിക കടാശ്വാസ കമ്മീഷനെ നോക്കുകുത്തിയാക്കി, കടക്കെണിയിലായ കർഷകരെ കബളിപ്പിക്കുന്ന പരിപാടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ സർക്കാരിനോട് ആവശ്യപ്പെട്ടു

കടക്കെണിയിലായ കർഷകരുടെ അപേക്ഷകൾ പരിഗണിച്ച് കടാശ്വാസ കമ്മീഷൻ ഇതിനകം തീർപ്പാക്കിയ തുകയിൽ തന്നെ സർക്കാർവിഹിതം നൽകാത്തത് കൊണ്ട് ബാങ്കുകളിൽ നിന്ന് രേഖകൾ തിരിച്ചു വാങ്ങാൻ കഴിയാതെ ആയിരക്കണക്കിന് കർഷകർ വിഷമിക്കുകയാണ്

സർക്കാരിന്റെ ഭാഗത്തുനിന്ന് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക 300 കോടിയിൽ പരം വരുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു. 2022 ജൂലൈ മുതലുള്ള സർക്കാർ വിഹിത വീതം കൊടുക്കാൻ ബാക്കിയുണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും തുക എത്രയാണെന്ന് വ്യക്തമാക്കുന്നില്ല.

കർഷകരുടെ അപേക്ഷകൾ പരിഗണിച്ച് ഇളവുകളോടെ കടാശ്വാസ കമ്മീഷൻ തീർപ്പ് കൽപ്പിക്കുന്ന തുക നിശ്ചിത അനുപാതത്തിൽ തിരിച്ചടക്കേണ്ടത് വായ്പ എടുത്ത കർഷകനും സർക്കാരും ഒരുമിച്ചാണ്. കർഷകൻ അവന്റെ വിഹിതം ബാങ്കിൽ അടച്ചാൽ സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ പ്രമാണങ്ങൾ തിരിച്ച് നൽകണമെന്നാണ് കമ്മീഷൻ വിധിക്കുന്നത്. പക്ഷേ സർക്കാർ വിഹിതം കിട്ടാതെ ബാങ്കുകൾ കർഷകർക്ക് പ്രമാണങ്ങൾ തിരിച്ചു കൊടുക്കുന്നില്ല.
ഇതിന് പുറമേയാണ് കട കെണിയിൽ ആയ കർഷകന് ഒരു പ്രാവശ്യം മാത്രം കടാശ്വാസം നൽകിയാൽ മതിയെന്ന കടാശ്വാസ കമ്മീഷന്റെ പുതിയ നിലപാട്.

വരൾച്ചയോ വെള്ളപ്പൊക്കമോ രോഗ കീടബാധയോ മൂലം കൃഷിനാശം സംഭവിക്കാൻ ഉള്ള സാധ്യത ഒരു പ്രാവശ്യം മാത്രം അല്ലെന്നിരിക്കെ ഏകപക്ഷീയമായി ഇത്തരം ഒരു നിലപാട് കടാശ്വാസ കമ്മീഷൻ സ്വീകരിക്കുന്നത് ശരിയല്ല. കടാശ്വാസ കമ്മീഷന്റെ തീർപ്പുകൾ ബാങ്കുകളും സർക്കാരും മാനിക്കാതെ, കോടികൾ സർക്കാർ വിഹിതമായി കൊടുക്കാൻ കുടിശ്ശികയായി നിൽക്കെ, ഇതിനകം വാങ്ങി വെച്ച പതിനായിര കണക്കിന് അപേക്ഷകൾ ഇനിയും തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കെ, അപേക്ഷ സ്വീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി ഇനിയും അപേക്ഷകൾ വാങ്ങി കർഷകരെ കബളിപ്പിക്കാനാണ് സർക്കാർ പരിപാടി എങ്കിൽ, അത് ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്ന് കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ മുന്നറിയിപ്പ് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close