കോഴിക്കോട് :
മലബാറിന്‍റെ അക്ഷര കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബ് അരനൂറ്റാണ്ട് പിന്നിടുകയാണ്. സുകുമാർ അഴീക്കോടിന്‍റെയും, എം.ടി.വാസുദേവൻ നായരുടെയുമൊക്കെ ശ്രമഫലമായി ആരംഭിച്ച കാലിക്കറ്റ് ബുക്ക് ക്ലബിന്‍റെ സുവർണ്ണ ജൂബിലി വർഷമാണ് 2024.
സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവർണ്ണ ജൂബിലി പരിപാടികളുടെ സ്വാഗത സംഘത്തിന്‍റെ മുഖ്യ രക്ഷാധികാരിയായി എം.ടി. വാസുദേവൻ നായരെ. തെരഞ്ഞെടുത്തു.
ക്ലബ്ബിന്‍റെ പ്രതിനിധികളായ വിൽസൺ സാമുവൽ, ഐസക് ഈപ്പൻ, ഡോ.എൻ.എം.സണ്ണി, ഡോ.അനുശ്രീ സണ്ണി തുടങ്ങിയവർ എം.ടി.യെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചു.
സാംസ്കാരിക കേരളത്തിന്‍റെ അമ്പത് വർഷം അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണ പ്രബന്ധങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക, ബുക്ക് ക്ലബ്ബിന്‍റെ മുതിർന്ന പ്രവർത്തകരെ ആദരിക്കുക തുടങ്ങിയ പ്രവത്തനങ്ങളാണ് സുവർണ്ണ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുക.
സുവർണ്ണ ജൂബിലിയുടെ സ്വാഗതസംഘം രൂപീകരണ യോഗം മേയർ ഡോ.ബീന ഫിലിപ്പ് 14 ന് വൈകിട്ട് അഞ്ചിന് കൈരളി വേദി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും.
പ്രസിഡണ്ട് സെക്രട്ടറി
ടി.പി.മമ്മു ഡോ.എൻ.എം.സണ്ണി
9447418715