KERALALOKSABHA 2024Politics

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Chief Minister Pinarayi Vijayan said that Prime Minister and Rahul Gandhi have the same voice when speaking against Kerala

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ചുമതലയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഏതേ ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവകള്‍ പ്രധാനമന്ത്രി നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ അഴിമതിയെന്ന മോദിയുടെ പരാമര്‍ശം തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.ഭരണഘടനാ മാനദണ്ഡങ്ങള്‍ പോലും മോദി പാലിച്ചില്ലെന്നും നികുതി വിഹിതം ആരുടേയും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി നല്‍കുന്ന പരസ്യങ്ങളില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം വീണ്ടും രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ആവര്‍ത്തിച്ചു.കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുന്നെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നിലപാട് രാഹുലില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും രാജ്യത്തെ നയിക്കാനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കില്ലെന്നും നിര്‍ണായക സമയത്ത് പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഓടിയ നേതാവാണ് രാബുലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close