കോഴിക്കോട് ജില്ലയിലെ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അറ്റകുറ്റപണികള്‍ നടത്തി എത്രയും വേഗം സജ്ജമാക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.