കോഴിക്കോട് :സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്ന ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിൻ്റെ ഭാഗമായ സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർക്ക് രണ്ടര പതിറ്റാണ്ടായിട്ടുംസ്ഥിരനിയമനമായില്ല. വിരമിക്കൽ പ്രായമെത്തിയ സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർ വെറും കയ്യോടെ വിദ്യാലയ പടിയിറങ്ങേണ്ട അവസ്ഥയിലാണ്. കേന്ദ്ര ഭിന്ന ശേഷി നിയമമനുസരിച്ച് കാഴ്ച പരിമിതി ,ബുദ്ധി പരിമിതി , സെറിബ്രൽ പാൽസി , ഓട്ടിസം , ശ്രവണ പരിമിതി, പഠന പരിമിതി തുടങ്ങി 21 വിഭാഗം ഭിന്ന ശേഷി വിഭാഗങ്ങളാണുള്ളത്. എസ്. എസ് എ , ഐ.ഇ.ഡി.സി .എസ്.എസ് ,ആർ.എം.എസ്.എ , എസ്. എസ് കെ എന്നി പദ്ധതികളുടെ ഭാഗമായി വിവിധ കാലങ്ങളിൽ കരാടിസ്ഥാനത്തിൽ പ്രവർത്തിച്ചവരാണ് സ്പെഷ്യൻ എഡ്യൂക്കേറ്റർ ന്മാർ . താത്ക്കാലികമായി നിയമിക്കപ്പെട്ട ഇവരെ മാർച്ച് 31 ന് പിരിച്ച് വിട്ട് ഏപ്രിൽ രണ്ടിന് പുനർ നിയമനം നൽകാറാണ് പതിവ് . സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരുടെ സേവന വേതന വ്യവസ്ഥ ആറുമാസത്തിനകം നിജപ്പെടുത്തണമെന്ന് 2016 ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു . കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതോടെ അധ്യാപകരുടെ ഭാവി ഇരുളടഞ്ഞു . ഓരോ വിദ്യാലയത്തിലും ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററെ നിയമിക്കണമെന്ന് സുപ്രീകോടതി ഈയിടെ സംസ്ഥാന സർക്കാറുകളോട് നിർദ്ദേശിച്ചിരുന്നു. ആവശ്യത്തിന് സ്പെഷ്യൽ എഡ്യൂക്കേറ്റന്മാരില്ലെന്നും മറ്റ് അധ്യാപകർക്ക് പരിശീലനം നൽകുമെന്നുമാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്. എസ് കെ യെ ആശ്രയിച്ചാണ് സംസ്ഥാനത്ത് ഇൻക്ലൂസീവ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുന്നത്. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം പ്രഖ്യാപിച്ച സംസ്ഥാനം സ്വന്തമായി ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന് തുക അനുവദിക്കുന്നില്ലെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ഹൈസ്കൂളുകളിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരുടെ പ്രതിമാസ വേതനം 28815 രൂപ യിൽ നിന്ന് ആറു വർഷം മുമ്പ് 25000 രൂപയായി കുറച്ചു . 20000 രൂപ മാത്രമാണ് പ്രൈമറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം . എട്ട് വർഷമായി സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർക്ക് വേതന വർധനവില്ല .സംസ്ഥാനത്തെ 168 ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിലായാണ് 2900 സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരെയാണ് നിയമിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ളവരും ഭിന്ന ശേഷി മക്കളുടെ രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരിലുണ്ട്. സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർക്ക് ബി.ആർ.സി കളിൽ നിന്നാണ് വിദ്യാലയങ്ങളുടെ ചുമതല നൽകാറുള്ളത്. പൊതുവിദ്യാലയങ്ങളിലെ ഭിന്ന ശേഷി വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നതിന് പുറമേ ബി.ആർ.സി നടത്തുന്ന ഭിന്നശേഷി സർവ്വേ , മെഡിക്കൽ ക്യാമ്പ് , ഉപകരണ വിതരണം , ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങളും സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർ നിർവ്വഹിക്കേണ്ടതുണ്ട്.
എസ് എസ്.കെ പദ്ധതിയിലെ ഭിന്ന ശേഷി മേഖലയുമായി ബന്ധമില്ലാത്ത അധ്യാപക പരിശീലനം , പരീക്ഷ ചോദ്യപ്പേപ്പർ സോർട്ടിങ് – വിതരണം , പഠനോൽസവം തുടങ്ങിയ പരിപാടികളും ഏറ്റെടുക്കേണ്ടി വരുന്നതോടെ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നത് പേരിന് മാത്രമായി മാറുന്ന സാഹചര്യമാണെന്ന് ചൂണിക്കാണിക്കപ്പെടുന്നു. എസ്. എസ് കെ പദ്ധതിയിൽ കേന്ദ്ര ഫണ്ട് തോന്നിയപോലെ ചെലവഴിക്കുന്ന സാഹചര്യമുണ്ടെന്നും ആക്ഷേപമുണ്ട്. ഫണ്ട് ചെലവഴിക്കാനായി മാത്രം പരിപാടികൾ ആസൂത്രണം ചെയ്യുന്ന അവസ്ഥയുമുണ്ട്.
സംസ്ഥാനത്ത് തുടർഭരണം വന്നതോടെ ബി. ആർ. സി കൾ പ്രധാന ഭരണ കക്ഷിയുടെ പോഷക ഘടകമായി മാറിയതായി ആക്ഷേപമുണ്ട്. പാർട്ടി ദിനപത്രത്തിൻ്റെ നിർബന്ധിത വാർഷിക വരി ചേരുക, ഭരണപക്ഷ അധ്യാപക സംഘടനയുടെ സമ്മേളന പങ്കാളിത്തം , കെ. എസ്. ടി. എ നടത്തിയ എൽ.എസ്.എസ്, യു.എസ് എസ് മോഡൽ പരീക്ഷ ഡ്യൂട്ടി , നവകേരള സദസ് പോലുള്ള പരിപാടികൾക്ക് വലിയ തുക സംഭാവന നൽകുക തുടങ്ങിയവയും സ്പെഷ്യൽ എഡ്യൂക്കേറ്റർമ്മാറുടെ അധിക ‘ ചുമതല’ യായി മാറി.
ലോക്‌സഭ തെരെഞ്ഞുപ്പ് പ്രചാരണ കൺവെൻഷനുകൾക്ക് ആളെ കൂട്ടാനായി ഓഫീസ് പ്രവൃത്തി സമയത്ത് സ്പെഷ്യൽ എഡ്യക്കേറ്റർന്മാരെ നിർബന്ധമായി പങ്കെടുപ്പിക്കുന്നതായും പരാതിയുണ്ട്. ഭരണ പക്ഷ അധ്യാപക സംഘടനയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നാണത്രെ ഭിഷണി . ഭരണ പക്ഷ അധ്യാപക സംഘടനയുടെ അനാവശ്യ ഇടപെടലിൽ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുകയാണെന്ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർ പരാതിപ്പെടുന്നു