Technology

മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: സിം കാര്‍ഡുകള്‍ അടിക്കടി പോര്‍ട്ട് ചെയ്ത് സാമ്പത്തികത്തട്ടിപ്പുകള്‍ കൂടിയ സാഹചര്യം കണക്കിലെടുത്ത് മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ . സിം കാര്‍ഡ് മാറ്റിയുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷമിട്ടാണ് കേന്ദ്ര ടെലികോം മന്ത്രാലയം നടപടിയെടുക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ഇത് ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്.

ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. ഫോണ്‍നമ്പര്‍ മാറാതെത്തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തില്‍നിന്ന് മറ്റൊരു കമ്പനിയിലേക്കു മാറാന്‍ അനുവദിക്കുന്ന സേവനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി.).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close