localPoliticstop news

ജനപക്ഷ ബദലിന് എസ്ഡിപിഐയെ പിന്തുണക്കുക: മുസ്തഫ കൊമ്മേരി

കൊടുവള്ളിയിൽ എസ്ഡിപിഐ പ്രചാരണം തുടരുന്നു

കൊടുവള്ളി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി നയിക്കുന്ന പ്രചാരണ യാത്ര മൂന്നാം ദിനത്തിൽ പനക്കോട് നിന്നാരംഭിച്ചു കത്തറമ്മൽ , എളേറ്റിൽ വട്ടോളി, പന്നൂർ, കുവ്വ തൊടുക , കച്ചേരി മുക്ക് , ഈസ്റ്റ് കിഴക്കോത്ത്, പറക്കുന്ന്, ആവിലോറ , വഴിക്കടവ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചളിക്കോടിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് പി.ടി അഹമ്മദ്, ഇ. നാസർ, കൊന്തളത്ത് റസാഖ് മാസ്റ്റർ, പി പി മൂസ, പട്ടേരി മുഹമ്മദ് മാസ്റ്റർ, മോൻടി അബൂബക്കർ , അബ്ദുള്ള കത്തറമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന സന്ദേശത്തിൽ മാർച്ച് 1 ന് ആരംഭിച്ച് കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും യാത്ര നടത്തി മാർച്ച് 6 ന് സമാപിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close