KERALALOKSABHA 2024Politics

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്, കൂടുമാറ്റം തുടരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ പ്രവര്‍ത്തകരും നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇപ്പോഴിതാ നെയ്യാറ്റിന്‍കരയില്‍ നിന്ന് 48 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. നെയ്യാറ്റിന്‍കര കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ചന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കാര്യലായത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷും ചേര്‍ന്ന് നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

കഴിഞ്ഞ ദിവസം വക്കം പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ 10 പേരാണ് ബിജെപി വിട്ടത്. ഒബിസി മോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് തങ്കരാജ് ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പനാണ് പ്രവര്‍ത്തകരെ സ്വീകരിച്ചത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close