താമരശേരി: ക്രിസ്തുയിസം Vs ഫരിസേയിസം*
സീറോമലബാർ സഭയിലെ പ്രശ്നങ്ങൾ രണ്ട് രൂപതകൾ തമ്മിലുള്ള തർക്കമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് അങ്ങനെയല്ല. *രണ്ട് ദർശനങ്ങൾ തമ്മിലുള്ള സംഘട്ടനമാണത്. ഒന്ന് ക്രിസ്തുയിസവും മറ്റൊന്ന് ഫരിസേയിസവും.*
ആചാരാനുഷ്ഠാനങ്ങളുടെ കണിശമായ പാലനത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാം എന്നതാണ് ഫരിസേയിസത്തിൻ്റെ അടിസ്ഥാന പ്രമാണം.!!! ചങ്ങനാശ്ശേരി വിഭാഗം ഇതിനെ പ്രതിനിധീകരിക്കുന്നവരാണ് എന്ന് പറയുന്നവരുണ്ട്.
എന്നാൽ ആചാരാനുഷ്ഠാനങ്ങളേക്കാൾ അതിൻ്റെ അന്തസത്തയ്ക്കാണ് ക്രിസ്തുയിസത്തിൽ പ്രാധാന്യം. ഉദാഹരണത്തിന് “സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യൻ സാബത്തിനു വേണ്ടിയല്ല” (മർക്കോസ് 2:27) എന്ന കാഴ്ചപ്പാട്. ഈ ദർശനത്തെ പിന്തുണയ്ക്കുന്നവരാണ് എറണാകുളം വിഭാഗക്കാർ.
സൂക്ഷ്മ നിരീക്ഷണത്തിൽ ഈ രണ്ട് ദർശനങ്ങൾ തമ്മിലുള്ള സംഘട്ടനം പല മതങ്ങളിലും എല്ലാ കാലത്തും കാണാനാകും. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയത് ക്രൈസ്തവ നേതൃത്വത്തിൽ പിടിമുറുക്കിയ *ഫരിസേയിസ്റ്റുകളാണ്*. ഇറാനിലെ മനുഷ്യരുടെ മതജീവിതം ദുസ്സഹമാക്കി തീർത്തത് ആയത്തുള്ള ഖൊമേനിയുടെ നേത്യത്വത്തിൽ 1979 ൽ അധികാരത്തിൽ വന്ന ഫരിസേയ ചിന്താഗതിക്കാരാണ്. ഇന്ത്യയിലെ ഹിന്ദുയിസത്തിലും ഫരിസേയർ
പിടിമുറുക്കുന്നു. അല്ല…
പിടിമുറുക്കി കഴിഞ്ഞു. !!!
2024 ജനുവരി മാസത്തിൽ തമിഴ്നാട്ടിലെ കാഞ്ചിപുരത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിൽ രണ്ട് വിഭാഗം പുരോഹിതൻമാർ പരസ്പരം ഏറ്റുമുട്ടി. പൂജാമന്ത്രങ്ങൾ സംസ്കൃതത്തിൽ ചൊല്ലണോ അതോ തമിഴിൽ വേണോ എന്നതായിരുന്നു അവിടെ തർക്ക വിഷയം. !!! ഏതാനും വർഷങ്ങൾക്കുള്ളിൽ സീറോമലബാർ പള്ളികളിലും ഈ തർക്കം ഉടലെടുക്കും. !!സംശയമില്ല!!!
*പ്രാർഥനകൾ സുറിയാനിയിൽ ചൊല്ലണോ? അതോ മലയാളത്തിൽ വേണോ?*
*മാതൃഭാഷയിൽ പ്രാർഥിച്ചാൽ ദൈവം കേൾക്കില്ലേ??? ദൈവത്തിന് ഭാഷാഭേദമുണ്ടോ???* ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ഫരിസേയ ചിന്താഗതിക്കാർ സഹിക്കില്ല… ക്ഷമിക്കില്ല!!!
*ഫരിസേയിസം ഒരുവനെ മതഭ്രാന്തനാക്കുകയും സഹവിശ്വാസികളുടെ മതജീവിതത്തെ ഭാരമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.* പാപികളോടും ചുങ്കക്കാരോടും കരുണ കാണിച്ച യേശു ഫരിസേയരെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് ഓർമ്മയില്ലേ? “അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല.”
(മത്തായി 23 : 4) .
ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കുമുള്ള പാലം പണിയുകയാണ് മതങ്ങളുടെ പ്രാഥമിക കർത്തവ്യം. റിലീജിയൻ എന്ന ഇംഗ്ലീഷ് വാക്കിൻ്റെ ഉത്ഭവം റലിഗാരെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. ഇതിന് കൂട്ടിച്ചേർക്കുക എന്നൊരു അർത്ഥവുമുണ്ട്. *മനുഷ്യനെ ദൈവത്തിലേക്കും സഹജീവികളിലേയ്ക്കും ചേർത്തു നിർത്തുക എന്നത് മതത്തിൻ്റെ പ്രാഥമിക ചുമതലകളിൽ ഒന്നാമത്തേതാണ്.*
മതങ്ങളിൽ വളർന്നു വരുന്ന ഫരിസേയിസം ഈ പാലങ്ങൾ തകർക്കുകയും മനുഷ്യനെ ഒറ്റപ്പെട്ട തുരുത്തുകളിൽ തടവിലാക്കുകയും ചെയ്യുന്നു…..ഈശ്വരനിൽ നിന്നുള്ള പ്രകാശത്തെ മറച്ച്
തലച്ചോറിനെ വിലയ്ക്കെടുക്കുന്നു.
*എന്നാൽ ക്രിസ്തുയിസം*
*”ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും “* നൽകുന്നതാണ്.
( ലൂക്കാ 4 : 18)
ഫാ. അജി പുതിയാപറമ്പിൽ