ദുബൈ: യുഎഇയില്‍ മഴക്കെടുതിയില്‍ മരണം. റാസല്‍ഖൈമയിലെ ഒരു വാഡിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ചൊവ്വാഴ്ച എമിറാത്തി പൗരന്‍ മരിച്ചതായി എമിറേറ്റ് പോലീസ് അറിയിച്ചു.എമിറേറ്റിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വാദി ഇസ്ഫ്നിയിലേക്ക് വാഹനവുമായി കടക്കാന്‍ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചത്.
രാജ്യത്തുടനീളം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് താഴ്വരയിലെ ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിന് കാരണമായി.അപകടകരമായ മഴയുള്ള കാലാവസ്ഥയില്‍ ഇത്തരം പ്രദേശങ്ങളും ഒഴുകുന്ന താഴ്വരകളും ഒഴിവാക്കണമെന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചത്തെ കനത്ത മഴയില്‍ വെള്ളം ഉള്ളില്‍ കയറിയും, ഇന്ധനം തീര്‍ന്നും നിരവധി വാഹനങ്ങള്‍ വിവിധ റോഡുകളില്‍ കുടുങ്ങി. ഒറ്റ ദിവസത്തെ മഴമൂലം വാഹന റിപ്പയറിങ്ങ് ഗരേജുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.