Politics

സ്റ്റാര്‍ കെയറില്‍ കുട്ടികള്‍ക്കായി സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: കുട്ടികള്‍ക്കായി കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ പീഡിയാട്രിക് ശസ്ത്രക്രിയാ ക്യാമ്പ് ആരംഭിച്ചു. മെയ് നാലു വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ശസ്ത്രക്രിയയും ഉള്‍പ്പെടെ തികച്ചും സൗജന്യമാണ്. സാന്ത്വനം പാക്കേജ് പ്രകാരമുള്ള സൗജന്യ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുകയെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.
മറ്റു ചികിത്സകള്‍ ആവശ്യമായി വരുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ധരായ ഡോ. രാമകൃഷ്ണന്‍ പി, ഡോ. അക്ബര്‍ ഷെരീഫ്, ഡോ. ജതിന്‍ (നിയോനാറ്റോളജി), (പീഡിയാട്രിക്സ് ഡോ. ഹബീബ് റഹ്‌മാന്‍, ഡോ. ഷീന, ഡോ. രക്ഷിത തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
ഞായര്‍ ഒഴികെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഒപി സേവനങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086668339, 8606945541

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close