KERALAPoliticstop news

രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവറെന്ന് കെ ടി ജലീല്‍, തവനൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചു! കേളപ്പജിയുടെ മണ്ണിലേക്ക് വരുന്നോ?

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെടി ജലീലിന്റെ വെല്ലുവിളി

നിയമ സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തവനൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് തവനൂര്‍ എം എല്‍ എയും മന്ത്രിയുമായ കെ ടി ജലീല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ വെല്ലുവിളി നടത്തിയത്. തവനൂരില്‍ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വന്തം മകന് IAS കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ IRS ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ ജഏ ക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close