കോഴിക്കോട്: സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലും നാഷണല്‍ നിയോനാറ്റോളജി ഫോറം -എന്‍ എന്‍ എഫ് കോഴിക്കോട് ചാപ്റ്ററും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും (ഐ എ പി ) സംയുക്തമായി ശിശുരോഗവിദഗ്ധര്‍ക്കായി പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എന്‍ എന്‍ എഫ് പ്രസിഡന്റ് ഡോ. അക്ബര്‍ ഷരീഫ്, ഹോസ്പിറ്റല്‍ സിഇഒ സത്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫിബിന്‍ തന്‍വീര്‍, കോഴിക്കോട് മെഡിക്കല്‍ കോളെജ് പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. വിജയകുമാര്‍ എം, എന്‍എന്‍എഫ് കോഴിക്കോട് സെക്രട്ടറി ഡോ. നിഹാസ് നഹ, ഐഎപി പ്രസിഡന്റ് ഡോ. സിന്ധു ടി ജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. ജതിന്‍ പി(നിയോനാറ്റോളജി), (പീഡിയാട്രിക്‌സ് ഡോ. ഹബീബ് റഹ്‌മാന്‍, ഡോ. ഷീന പി, ഡോ. രക്ഷിത പി, പീഡിയാട്രിക് സര്‍ജന്‍ ഡോ. രാമകൃഷ്ണന്‍ പി, ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ശ്രീജിത്ത് ടി ജി, ഓര്‍ത്തോപീഡിക്‌സ് കണ്‍സല്‍ട്ടന്റ് ഡോ. നിഹാല്‍ സുരേഷ്, സീനിയര്‍ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി, ഡോ. നിഖില്‍ ഒ ഗോവിന്ദന്‍ (പ്രൊജക്റ്റ് ഡയറക്ടർ സ്‌മൈൽ ട്രെയിൻ -സ്റ്റാർകെയർ ഹോസ്പിറ്റൽ )തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിദഗ്ധര്‍ പങ്കെടുത്ത പരിപാടിയില്‍ നവജാത ശിശു പരിചരണ രംഗത്തെ നൂതന പ്രവണതകള്‍ ചര്‍ച്ചയായി. നവജാത ശിശുക്കളില്‍ കണ്ടുവരുന്ന കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയ്ഡിസം, നവജാത ശിശുക്കളില്‍ മഞ്ഞ കൂടുന്ന അവസ്ഥയുടെ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍, കുട്ടികളില്‍ കാണുന്ന മുറിയണ്ണാക്ക്, അസ്ഥിരോഗങ്ങള്‍, ടിബി, ഷുഗര്‍ കുറയുന്ന അവസ്ഥ തുടങ്ങിയ വിഷയങ്ങളും വിദഗ്ധ പാനല്‍ ചര്‍ച്ച ചെയ്തു.