NationalPoliticstop news

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് തിരിച്ചടി

വിദഗ്ദ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്

ന്യൂഡല്‍ഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി സംബന്ധിച്ച് ആരോപണം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ദ സമിതിയുടെ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബര്‍ 23 ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ വിദ്ഗധ സമിതിയെ നിയോഗിക്കുമെന്ന് കോടതി ഉറപ്പ് നല്‍കിയിരുന്നു.ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതി വിദ്ഗധ സമിതിയെ നിയോഗിച്ചത്.മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും,ശശികുമാറും രാജ്യസഭാഗം കൂടിയായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.എട്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close