കോഴിക്കോട് : ഡോട്ടേഴ്സ് ഓഫ് പ്രസൻ്റേഷൻ ഓഫ് മേരി ഇൻ ദി ടെമ്പിൾ കോൺഗ്രിഗേഷന് കീഴിലുള്ള ചേവായൂരിലെ പ്രസൻ്റേഷൻ പ്രൊവിൻഷ്യൽ ഹൗസിൻ്റെ ആഭിമുഖ്യത്തിൽ കന്യാസ്ത്രീകളുടെ സുവർണ ജൂബിലി – രജത ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ഈ സന്യാസിനി സഭയിൽ ചേർന്ന് അൻപത് വർഷം പൂർത്തിയാക്കിയ ആറ് കന്യാസ്ത്രികളും, 25 വർഷം പൂർത്തിയാക്കിയ 12 പേരുമാണ് മെയ് നാലിന് ശനിയാഴ്ച്ച ജൂബിലി കൊണ്ടാടുന്നത്. ഇതോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ 10 ന് ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് താമരശേരി രൂപതാ വികാരി ജനറാൾ ഫാ. ജോയ്സ് വയലിൽ മുഖ്യകാർമ്മികനാകും. സിസ്റ്റർമാരായ സിസിലി മണിയങ്കോട്ട്, ജെമ്മ അതിരകുളങ്ങര, മരിയ പാലമറ്റത്തിൽ, റെജീന ജോൺ ചീരമറ്റത്തിൽ, റോസ്മേരി കുന്നത്ത്, തെരേസ് മേരി ഒഴക്കനാട്ട് എന്നിവരാണ് സുവർണ ജൂബിലി നിറവിലെത്തിയ സന്യാസിനികൾ. സിസ്റ്റർമാരായ ബ്ലസി അഗസ്റ്റിൻ പാറക്കുന്നേൽ, ക്രിസ്റ്റീന തെങ്ങുംപള്ളിൽ, ധന്യ ആൻ്റണി പാറയ്ക്കൽ, ദിവ്യ ജോസഫ് തളിപറമ്പിൽ, ഗ്രേസിൻ മാത്യു തോണിക്കുഴിയിൽ , ജെയ്സി സേവ്യർ എടപ്പാടിയിൽ , ജീസ് ജോസഫ് വെട്ടുകല്ലംകുഴി, ജീന മാത്യു പെമ്പള്ളികുന്നേൽ, കൃപാ കുര്യാക്കോസ് കണിയാരകത്ത്, മെറ്റിൽഡ ജോസഫ് മുൾക്കരിയിൽ , ഷൈനി അഗസ്റ്റിൻ തണ്ടാശേരിയിൽ , സ്നേഹ ജോൺ തെങ്ങുംപള്ളിൽ എന്നിവരാണ് രജത ജൂബിലി കൊണ്ടാടുന്ന കന്യാസ്ത്രീകൾ. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മദർ പ്രൊവിൻഷൽ സിസ്റ്റർ ജീസ് ജോസഫ് അറിയിച്ചു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം .