കോഴിക്കോട്: ആര്‍ എം പി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് ഡി വൈ എഫ് ഐ- സി പി എം പ്രവര്‍ത്തകരെന്ന പോലീസ് ഭാഷ്യം നിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഡി വൈ എഫ് ഐക്ക് പങ്കില്ല. അങ്ങനൊരാളുടെ വീട് ആക്രമിച്ച് ജയിലില്‍ പോകേണ്ട ഗതികേട് ഡി വൈ എഫ് ഐക്ക് ഇല്ല. അധിക്ഷേപം നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും വസീഫ് പറഞ്ഞു.
more news : കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി
ഹരിഹരന്റെ വിവാദ പ്രസംഗത്തില്‍ യഥാര്‍ഥ പ്രതികള്‍ വി ഡി സതീശനും ഷാഫി പറമ്പിലുമാണ്. ഇവരുടെ പിന്തുണയിലാണ് ഹരിഹരന്‍മാര്‍ വളരുന്നത്. സ്ത്രീവിരുദ്ധ പ്രസംഗിച്ചപ്പോള്‍ യു ഡി എഫ് നേതൃത്വം കുലുങ്ങിച്ചിരിച്ചു. യു ഡി എഫ് നേതൃത്വം ജനങ്ങളോട് മറുപടി പറയണമെന്നും വസീഫ് പറഞ്ഞു.
ഹരിഹരന്റെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ എഫ് ഐ ആറില്‍ ഡി വൈ എഫ് ഐ-സിപിഎം പ്രവര്‍ത്തകരാണ് പിറകിലെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഹരിഹരനെയും കുടുംബത്തേയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും നിരോധിത സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിറകിലെന്നും എഫ് ഐ ആറില്‍ പറയുന്നു.