KERALAlocaltop news

ഇ എസ് എ കരടു റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം. കർഷക കോൺഗ്രസ്

കോഴിക്കോട്:

ഇ എസ് എ കരട് വിജ്ഞാപനം അന്തിമമാക്കാനുള്ള നീക്കം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കിസാൻ കോൺഗ്രസ് അഖിലേന്ത്യ കോഡിനേറ്റർ ശ്രീ മാഞ്ചുഷ് മാത്യുവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറയും ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാന വകുപ്പ്,
വില്ലേജ് ഷേപ്പ് മാപ്പിൽ ബാധക പ്രദേശങ്ങളിലെ ജനപ്രതിനിധികൾ അറിയാതെ നടത്തിയ തിരുത്തലുകളിൽ, ഇനി യെന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ പഞ്ചായത്ത് ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് പ്രഹസനമാണ്. പഞ്ചായത്ത് ഭരണസമിതികളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തിയിരുന്നെങ്കിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവായെന്ന് ഉറപ്പുവരുത്താമായിരുന്നു.

പരിശോധനയ്ക്ക് വിധേയമാക്കേണ്ട കെ എം എൽ ഫയലുകൾ, ജിയോ കോഡിനേറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലഭ്യമാക്കാതെ മീറ്റിങ്ങുകൾ വിളിച്ചു ചേർത്തിട്ടോ സമയപരിധി നീട്ടി കൊടുത്തിട്ടോ യാതൊരു കാര്യവുമില്ല.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് തികഞ്ഞ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ആശങ്കയിലും പ്രതിസന്ധിയിമായിരിക്കുന്നത് ജനങ്ങളാണ്.

ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കി മാത്രമേ ഇ എസ് എ നടപ്പാക്കാൻ അനുവദിക്കുകയുള്ളൂ. ഫീൽഡ് സർവ്വേ നടത്തി
ഒരിഞ്ച് കൃഷിഭൂമിയോ ജനവാസ മേഖലയോ ഇ എസ് എ യിൽ ഉൾപ്പെട്ടിട്ടില്ലന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close