INDIANationaltop news

മിസോറാം ഗവർണ്ണർ പി.എസ്സ് ശ്രീധരൻ പിള്ളയുടെ ലോക്ഡൗണിലെ 13 രചനകൾ പുറത്തിറങ്ങുന്നു

ആദ്യ പ്രകാശനം ആഗസ്റ്റ് 8 ന് ഐസ്വാളിൽ

ഐസ്വാൾ: മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ലോക് ഡൗൺ കാലയളവിൽ മിസോറാം രാജ്ഭവനിൽ നിന്നും രചന നിർവ്വഹിച്ച പുസ്തകൾ പ്രകാശനത്തിനൊരുങ്ങുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകൾ, ലേഖനങ്ങൾ, ചരിത്രം, ക്ഷേത്രങ്ങൾ, വ്യക്തിത്വങ്ങൾ, കോടതി നർമ്മങ്ങൾ, ഓർമ്മക്കുറിപ്പുകൾ, നിയമ ലേഖനങ്ങൾ തുടങ്ങിയ വിഷയങ്ങളിലായി 13 രചനകളാണ്.

ദസ് സ്പീക്സ് ഗവർണർ, ദി റിപ്പബ്ലിക്, ലോക്ഡൗൺ എന്നീ പുസ്തകങ്ങൾ ആഗസ്റ്റ് 8 ന് ഐസ്വാൾ രാജ്ഭവനിൽ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ പ്രകാശനം ചെയ്യും. മിസോറാം മുഖ്യമന്ത്രി സൊറാങ് താഗ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ മിസോറാംമുഖ്യമന്ത്രി ലാൽതൻഹോല, ആസാം റൈഫിൾസ് മിസോറാം മേധാവി ബ്രിഗേഡിയർ എസ്.വിനോദ് എന്നിവർ   ചടങ്ങിൽ സംബന്ധിക്കും.

മറ്റ് പുസ്തകങ്ങൾ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി കേരളം, ഡൽഹി ,കൊൽക്കത്ത,ഐസ്വാൾ എന്നിവിടങ്ങിൽ നിന്നായി കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി പ്രകാശനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close