കോട്ടയം: രാത്രി കനത്ത മഴയിൽഗൂഗ്ൾമാപ്പ് നോക്കി യാത്ര ചെയ്ത വിനോദ സഞ്ചാരികളുടെ കാർ തോട്ടിലേക്ക് കൂപ്പുകുത്തി ഒഴുകി. ഏതാനും ദൂരം ഒഴുകിനീങ്ങിയ കാറിൽനിന്ന് യാത്രക്കാർ വിൻഡോ ഗ്ലാസ് വഴി രക്ഷപ്പെട്ടു. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട ഹൈദരാബാദിൽനിന്നു ള്ള സംഘമാണ് കുറുപ്പന്തറ-കല്ലറ റോഡിലെ കടവുപാലത്തിനടുത്ത് അപകടത്തിൽപെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ നാട്ടുകാർ കാർ കെട്ടിവലിച്ച് കരയിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. നാലുപേരാണ് ഫോർഡ് എൻഡവർ കാറിലുണ്ടായിരുന്നത്. റോഡ് അവസാനിക്കുന്നത് കടവിലേക്കാണെന്ന് ഇവർ അറിഞ്ഞില്ല.
മഴയും ഇരുട്ടും ആയിരു ന്നതിനാൽ തോടാണെന്ന് മനസ്സി ലായില്ല. വെള്ളം കണ്ടെങ്കിലും മഴ വെള്ളം കെട്ടിനിൽക്കുന്നതാണെ ന്നാണ് കരുതിയത്.
മൂന്നിലെ ടയർ തോട്ടിലേക്ക് ഇ റങ്ങിയപ്പോഴാണ് ഡ്രൈവർക്ക് അ പകടം മനസ്സിലായത്. പിന്നോട്ടെടുക്കാൻ കഴിയും മുമ്പുതന്നെ നി യന്ത്രണം വിട്ട് പൂർണമായി വെള്ളത്തിലേക്ക് നീങ്ങി. ശക്തമായ ഒഴുക്കിൽ 200 മീറ്ററോളം നീങ്ങിയ കാർ എന്തിലോ തട്ടി തടഞ്ഞുനിന്നപ്പോൾ യാത്രക്കാർ നാലുപേ രും ഗ്ലാസ് നീക്കി പുറത്തുവന്ന് നീന്തി രക്ഷപ്പെടുകയായിരുന്നു. രാ ത്രിയായതിനാൽ നാട്ടുകാർ സംഭവം അറിഞ്ഞില്ല. രാവിലെ സഞ്ചാരികളി ൽ രണ്ടുപേർ അറിയിച്ചപ്പോഴാണ് കാർ തോട്ടിൽ പോയത് അറിയുന്നത്. കാർ പൂർണമായി മുങ്ങിയി രുന്നു. തുടർന്ന് വടം കെട്ടി ക്രെയിൻ ഉപയോഗിച്ച് വെള്ളത്തിലൂടെ വലിച്ച് കാർ കടവിലെത്തിച്ചു. മുൻപ് കോഴിക്കോട്ടും
കുറച്ചു മുൻപ് കോഴിക്കോട് സ്വദേശികളായ അധ്യാപികയും മകനേയും ഗൂഗിൾ മാപ്പ് അപകടത്തിൽ പെടുത്തിയിരുന്നു. രാത്രി വൈകി മുക്കത്തിനടുത്ത ഉൾ പ്രദേശത്തെ മരണ വീട്ടിലേക്ക് യാത്ര ചെയ്ത ഇവർ ഗൂഗിൾ “അമ്മായിയുടെ ” നിർദ്ദേശം അനുസരിച്ച് നേരെ പുഴയിലേക്കാണ് ഇറങ്ങിയത്. ടാർ റോഡിൽ വലിയ അളവിൽപുഴവെള്ളം കയറിയ ഭാഗത്തേക്ക് വാഹനം ഓടിച്ചു കയറ്റിയെങ്കിലും പെട്ടെന്ന് അപകടം മനസിലാക്കിയ മകൻ ബൊലേറോ ജീപ്പ് ഉടൻ തന്നെ റിവേഴ്സ് എടുത്താണ് രക്ഷപട്ടത്.