കൂടരഞ്ഞി :
രാഷ്ട്രീയക്കാരിൽ വ്യത്യസ്ഥനായ രാഷ്ടിയക്കാരനാണ് *വീരേന്ദ്രകുമാർ,* നീതിയുടെ രm രാഷ്ട്രീയമാണ് അദേഹത്തിൻ്റേത്. ജലത്തിനും ,വായുവിനും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ട വ്യക്തിയാണ് *ശ്രീ എം വി വീരേന്ദ്രകുമാർ*. എന്നും
അദ്ദേഹം പറഞ്ഞു.
*സോഷ്യലിസം* രാജ്യത്ത് നിലനില്ക്കേണ്ടത് മതേതരത്വത്തിൻ്റെ നില നില്പിന് അനിവാര്യമാണെന്നും
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്ന് രാജ്യം വ്യതിചലിക്കകയാണന്നും മതരാഷ്ടവാദം മതേതരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും എം എൻ . കാരശ്ശേരി ഓർമപ്പെടുത്തി.
ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത്കമ്മിറ്റി സംഘടിപ്പിച്ച എം പി വീരേന്ദ്രകുമാർ അനുസ്മരണ “സ്മൃതി സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ എം എൻ കാരശ്ശേരി.
ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.എം തോമസ് മാസ്റ്റർ, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ഇളമന ഹരിദാസ്, ജോസ് തോമസ് മാവറ ,വി.വി. ജോൺ മാസ്റ്റർ, എം.ടി സൈമൺ മാസ്റ്റർ, ജോർജ് മംഗര,ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി,മുഹമ്മദ് കുട്ടി പുളിക്കൽ, ജോളി പൈക്കാട്ട്, ജോളി പൊന്നം വരിക്കയിൽ, എൻ അബ്ദുൾസത്താർ,അഹമ്മദ്കുട്ടി അടുക്കത്തിൽ, ജിനേഷ് തെക്കനാട്ട്,ബിജു മുണ്ടക്കൽ, ജിൻസ് അഗസ്റ്റ്റ്റ്യൻ, ഹമീദ് ആറ്റുപുറം, എം.ടി തോമസ് മാസ്റ്റർ,ചടങ്ങിന് സജി പെണ്ണാപറമ്പിൽ സ്വാഗതവും, പി അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു