കോഴിക്കോട് : ലോക്സഭ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർ ന്മാർക്ക് സ്ഥലമാറ്റം നൽകിയുള്ള ഉത്തരവ് അധികൃതർ തന്നെ മരവിപ്പിച്ചു കോഴിക്കോട് ജില്ലയിലെ ഒമ്പത് ഹൈസ്ക്കൂൾ സ്പഷൽ എജുക്കേറ്റർമാരേയും അഞ്ച് യു.പി സ്കൂൾ സ്പെഷൽ എജുക്കേറ്റർമാരേയും സ്ഥലം മാറ്റിയുള്ള സർക്കുലർ സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം കോർഡിനേറ്റർ എ. കെ. അബ്ദുൽ ഹക്കീം ജൂൺ ഒന്നിന് പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയതെന്ന് ഞാറാഴ്ച്ച enewsmalayalam.com റിപ്പോർട്ട് ചെയ്തിരുന്നു. തികളാഴ്ച ഉച്ചയോടെ സ്ഥലമാറ്റം ജൂൺ ആറു വരെ മരവിപ്പിക്കാൻ ഡി. പി. സി ബ്ലോക്ക് റിസോഴ്സ് സെൻ്ററുകൾക്ക് അടിയന്തര നിർദേശം നൽകുകയായിരുന്നു . അതേ സമയം , പെരുമാറ്റ ചട്ടം ലംഘിച്ച് സ്ഥലമാറ്റ സർക്കുലർ ഇറക്കിയ ഡി. പി. സി എ.കെ അബ്ദുൽ ഹക്കീമിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. ഡി. പി. സിക്ക് ഇഷ്ടക്കാരായ ചില അധ്യാപകർക്ക് ഇഷ്ട ലാവണം ഒരുക്കാനായി 14 പേരെ സ്ഥലം മാറ്റി സർക്കുലർ ഇറക്കുകയായിരുന്നുവത്ര. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പ്ളാൻ അപ്രൂവൽ ബോർഡിൻ്റെ റിപ്പോർട്ട് മറയാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സ്ഥലം മാറ്റത്തിന് അപേക്ഷിക്കാത്ത സീനിയർ അധ്യാപകർക്ക് ഉൾപ്പെടെ സ്ഥല മാറ്റം നൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിൻ്റെ പ്ളാൻ അപ്രൂവൽ ബോർഡ് റിപ്പോർട്ടിൽ സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികൾക്ക് ആനുപാതികമായല്ല സ്പെഷൽ എജുക്കേറ്റർന്മാരെ നിയമിച്ചതെന്ന് ചൂണ്ടികാണിച്ചിരുന്നു. . സംസ്ഥാനത്ത് 168 ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിലായാണ് 2286 സ്പെഷൽ എജുക്കേറ്റർ ന്മാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. .
കഴിഞ്ഞ എട്ട് വർഷത്തിനിനിടെ നിരവധി സ്പെഷൽ എജുക്കേറ്റർ ന്മാരെ ഭിന്ന ശേഷി കുട്ടികളുടെ എണ്ണം പരിഗണിക്കാതെ കോഴിക്കോട് ഉൾപ്പെടെ ചില ജില്ലകളിൽ വ്യാപകമായി നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ ദിവസ വേതനത്തിന് നിയമിച്ച ഒമ്പത് സ്പെഷൽ എജുക്കേറ്റർ ന്മാരെ ഈ ഏപ്രിൽ രണ്ടിന് കരാർ നിയമനം നൽകിയിരുന്നു. ഇത്തരം ക്രമ വിരുദ്ധ നിയമനങ്ങളാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 വർഷം സ്പെഷൽ എജുക്കേറ്ററായി പ്രവർത്തിച്ച അധ്യാപകരെ സ്ഥലം മാറ്റുന്നതിലേക്ക് നയിച്ചതെന്ന് പറയുന്നു. സംസ്ഥാനത്തെ തുടർ ഭരണമാണ് സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ അധ്യാപന നിയമനത്തിൽ ഉൾപ്പെടെ ക്രമക്കേടിന് കാരണമെന്നും ആക്ഷേപമുണ്ട്. ലക്ഷങ്ങൾ കോഴ നൽകി എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരായി പ്രവർത്തിച്ചവരാണ് സമഗ്ര ശിക്ഷ കേരളം പ്രൊജക്ടിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ന്മാർ, ഡി. പി. സി , ഡി.പി.ഒ , ബി.പി സി , ട്രയ്നർ പദവികളിൽ ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം പേരും . യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരെ മാത്രമാണ് പദ്ധതിയിൽ ഡപ്യൂട്ടേഷനിൽ നിയമിച്ചിരുന്നതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ചൂണ്ടി കാട്ടി . കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരള യിൽ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരാണ് നൽകുന്നത്