KERALAlocaltop news

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട: ഒറീസ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് :ഒറീസയിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി അന്യസംസ്ഥാനതൊഴിലളി പിടിയിൽ. കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും കസബ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒറീസ സ്വദേശിയായ ബിചിത്ര പാണ്ഡെ (42) എന്നയാളെ ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് പഴയ കല്ലത്താൻകടവ് കോളനിയക്ക് മുൻവശം വെച്ചാണ് പിടികൂടിയത്. ഒറിസ്സയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന ആരംഭിച്ച വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ഇങ്ങനെ കോഴിക്കോട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും ഇവരിൽനിന്ന് കൈപ്പറ്റുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വ്യക്തമായ വിവരം പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്. മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒറീസയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി കോഴിക്കോട് തിരിച്ചെത്തുന്നത്.ഇത്തരത്തിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.സമീപകാലത്ത് 25 ഓളം അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 100 ഓളം കിലോ പോലീസ് പിടിച്ചിട്ടുണ്ട്
കസബപോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജഗമോഹൻദത്തൻ, എസ്.സി.പി.ഒ മാരായ സജേഷ്കുമാർ പി, രാജീവ് കുമാർ പാലത്ത് , രജീഷ് എ.കെ , സി.പി.ഒമാരായ ജം ഷാദ് കെ.എം, രതീഷ്. എൻ, സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം, സുജിത്ത് സി.കെ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close