KERALAlocaltop news

ഇവൻ്റ് മാനേജ്മെൻ്റുകാർ ഒരുക്കുന്ന പുഷ്പവൃഷ്ടിയല്ല ഓശാന ഞായർ : ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം :                                                                                                                        *ഓശാന ഞായർ*

*ഓശാന വിളികളുടെ മധ്യേ ജറുസലേമിലേയ്ക്ക് കടന്നു വന്നവനല്ല യേശു. യേശു കടന്നു വന്നപ്പോൾ ഓശാന വിളികൾ , അവിടെ കൂടിനിന്നവരുടെ കണ്ഠങ്ങളിൽ നിന്ന് ആരവമായി അറിയാതെ ഉയർന്നതാണ്.*

അഭിനവ നേതാക്കൾ ആഗതരാകുമ്പോൾ ഇവൻ്റ് മാനേജർമാർ ഒരുക്കുന്ന പുഷ്പവൃഷ്ടിയും ജയ് വിളികളും കണ്ട് യേശുവിൻ്റെ ജറുസലേം പ്രവേശനത്തെ ആരും തെറ്റിദ്ധരിക്കരുത്,
താരതമ്യം ചെയ്യരുത്.

*രാജത്വത്തിൻ്റെ ഉടുത്തു കെട്ടുകളെ ജീവിതത്തിൻ്റെ ഓരോ കോശത്തിൽ നിന്നും അകറ്റി നിറുത്തിയ യേശുവിൻ്റെ ജറുസലേം പ്രവേശനത്തെ രാജകീയ പ്രവേശനം എന്നൊന്നും വിളിക്കരുത്. അത് ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ്.*

ഒരു യഥാർത്ഥ രക്ഷകനെ കണ്ടെത്തിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സ്വഭാവികവും എന്നാൽ വൈകാരികവുമായ പ്രതികരണമാണ് ഓശാനവിളികൾ.

അതിൻ്റെ സ്മരണയാണ് ഓശാനഞായർ.

യേശുവിനെ രാജാവാക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു . എന്നാൽ അവിടുന്ന് ആ കെണിയിൽ വീഴുന്നില്ല.

*അങ്ങ് ദൂരെ ഗാഗുൽത്തായിൽ തൻ്റെ ഹൃദയരക്തം കൊണ്ട് പൂർത്തിയാക്കപ്പെടേണ്ട മറ്റൊരു രാജാഭിഷേകത്തിലേയ്ക്കുള്ള ഒരു യാത്ര ആ മനസിൽ നിശ്ചയമായും നിഴലിച്ചിരുന്നു.* ഒലിവിൻ ചില്ലകളുടെ ആഘോഷത്തിനിടയിലും യേശു നാഥൻ ജറുസലേമിൽ അതാണ് കണ്ടത്.

ഓരോ ഓശാന ഞായറും ജീവിതത്തിൻ്റെ സുഖശീതളിമയിൽ
നിന്നും കനൽ വഴികളിലേക്കുള്ള യാത്രയുടെ ആരംഭമാക്കാൻ നമുക്കും കഴിയട്ടെ ……

*ഏവർക്കും ഓശാന ഞായർ മംഗളങ്ങൾ*

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close