തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റും ജൂണ്‍ 28ന് കൊച്ചുവേളിയില്‍ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്സ്പ്രസുമാണ് റദ്ദാക്കിയത്.
കൊച്ചുവേളിയില്‍ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് പുറപ്പെടേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ. തുടര്‍ന്ന് മംഗളൂരു വഴി യാത്ര തുടരും. മൂന്നാം ദിവസമാണ് ട്രെയിന്‍ ഋഷികേശില്‍ എത്തിച്ചേരുക.
22660 ഋഷികേശ് – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലൈ ഒന്നിനാണ് പുറപ്പെടേണ്ടിയിരുന്നത്. മൂന്നാം ദിവസം പുലര്‍ച്ചെ 01:54ന് കാസര്‍കോട് എത്തിച്ചേരും തുടര്‍ന്ന് ഉച്ചയ്ക്ക് 02:30ന് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിക്കുന്ന രീതിയിലാണ് സര്‍വീസ്. സംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന മറ്റുപല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സര്‍വീസ് ഭാഗികമായി റദ്ദാക്കുകയോ ചെയ്തിരുന്നു.
ഇന്ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോകേണ്ടിയിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. നാളത്തെ താമ്പരം – മംഗളൂരു ജങ്ഷന് 06047 ട്രെയിന്‍, മറ്റന്നാളത്തെ മംഗളൂരു ജങ്ഷന് – താമ്പരം (06048) ട്രെയിന്‍ എന്നിവയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.