KERALAlocaltop news

കോഴിക്കോട്  വീണ്ടും കഞ്ചാവ് വേട്ട

കോഴിക്കോട് :ഒറീസയിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 6.200 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനതൊഴിലളികൾ പിടിയിൽ. കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും കസബ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒറീസ സ്വദേശിയായ ബിഹാറ ചരൺ സേത്തി (48) ബൽറാം ഗനഡ (35) എനിവരെയാണ് ഇന്ന് വൈകുന്നേരം മാങ്കാവ് ആഴ്ചവട്ടം സ്കൂളിന് സമീപം വെച്ച് പിടികൂടിയത്.ഈ മാസം മൂന്നാം തവണയാണ് പോലിസ് പിടികൂടുന്നത് ഒറിസ്സയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന ആരംഭിച്ച വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഇവർ കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ഇങ്ങനെ കോഴിക്കോട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും ഇവരിൽനിന്ന് കൈപ്പറ്റുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വ്യക്തമായ വിവരം പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്. മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒറീസയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി കോഴിക്കോട് എത്തിക്കുന്നത് .ഇത്തരത്തിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.സമീപകാലത്ത് 30 ഓളം അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 100 ഓളം കിലോ പോലീസ് പിടിച്ചിട്ടുണ്ട്
കസബപോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബാവ അക്കരക്കാരൻ ,അസ്സി.സബ് ഇൻസ്പെക്ടർ രജീഷ് എൻ, എസ്.സി.പി.ഒ മാരായ രജീഷ് എ.കെ, സജേഷ്കുമാർ പി, , സി.പി.ഒമാരായ ജംഷാദ് ,ഷിംജിത്ത് , രതീഷ്. എൻ, സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം, സുജിത്ത് സി.കെ, സൈബർ സെല്ലിലെ രൂപേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close