KERALATechnologytop news

തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ പ്രാബല്യത്തില്‍ ; വന്നിറങ്ങാനും പോകാനും 2000 രൂപ അധികം നല്‍കേണ്ടി വരും

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വര്‍ധന പ്രാബല്യത്തില്‍. രാജ്യാന്തര യാത്രക്കാര്‍ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കില്‍ ഇനി മുതല്‍ 1540 രൂപയും വന്നിറണമെങ്കില്‍ 660 രൂപയും നല്‍കേണ്ടി വരും.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ യൂസര്‍ ഡെവലപ്‌മെന്റ് ഫീ കുത്തനെ ഉയര്‍ത്തി. ഇതോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളം അധികമായി നല്‍കേണ്ടി വരും. അതുമാത്രമല്ല, വര്‍ഷാവര്‍ഷം യൂസര്‍ ഫീ വര്‍ധിച്ചുകൊണ്ടിരിക്കും.

2025-26 വരെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ 1680 രൂപയും വരുന്നവര്‍ 720 ആണ് നല്‍കേണ്ടത്. 2026 – 27 എത്തുമ്പോള്‍ ഇത് യഥാക്രമം 1820 രൂപയും 780 രൂപയുമാകും. ആഭ്യന്തര യാത്രക്കാര്‍ക്ക് 770 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രം 840, 910 രൂപ എന്ന കണക്കിലും നല്‍കേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവര്‍ക്ക് 330 രൂപയും പിന്നീടങ്ങോട്ട് 360, 390 എന്നിങ്ങനെയുമാണ് നിരക്കുകള്‍.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close