മുക്കം: ‘ലഹരിക്കെതിരെ ഫുട്ബാൾ’ എന്ന സന്ദേശവുമായി കക്കാട് ജി.എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ഉപജില്ലാ തല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജി.എം.യു.പി സ്‌കൂൾ ചേന്ദമംഗല്ലൂർ ജേതാക്കളായി. മംഗലശ്ശേരി മൈതാനിയിൽ നടന്ന ആവേശകരമായ കലാശ പോരാട്ടത്തിൽ കരുത്തരായ എച്ച്.എൻ.സി.കെ യു.പി സ്‌കൂൾ കാരശ്ശേരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചേന്ദമംഗല്ലൂർ കിരീടം സ്വന്തമാക്കിയത്.
ആതിഥേയരായ കക്കാടിനെ സെമിയിൽ മുട്ടുകുത്തിച്ചാണ് കാരശ്ശേരി ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. കരുത്തരായ എസ്.കെ.യു.പി സൗത്ത് കൊടിയത്തൂരിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ചേന്ദമംഗല്ലൂർ കലാശക്കളിക്കു യോഗ്യത നേടിയത്.
ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനും ടോപ് സ്‌കോറർക്കുമുള്ള ട്രോഫിക്ക് ചേന്ദമംഗല്ലൂർ യു.പി സ്‌കൂൾ ടീമിലെ ലാസിൻ അഹമ്മദ് അർഹനായി. ഫൈനലിലെ ആദ്യ ഗോൾ നേടിയതിനുള്ള ട്രോഫിക്ക് ചേന്ദമംഗല്ലൂർ ടീമിലെ ഹനീനും അർഹനായി. ഏറ്റവും മികച്ച സ്‌റ്റോപ്പർക്കുള്ള ട്രോഫിക്ക് സൗത്ത് കൊടിയത്തൂർ സ്‌കൂളിലെ ഫസലും ഏറ്റവും മികച്ച ഗോൾക്കീപ്പർക്കുള്ള ട്രോഫിക്ക് കക്കാട് സ്‌കൂളിലെ തംജീദും അർഹരായി.
മുക്കത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ കെയർ & ക്യൂർ ആണ് ഫൈനലിലെ ജേതാക്കൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികൾ സ്‌പോൺസർ ചെയ്തത്. മുക്കത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളായ കെമിയ പ്രൊജക്ട്‌സിന്റെ വിന്നേഴ്‌സിനുള്ള 5001 രൂപയുടെ പ്രൈസ്മണിയും റണ്ണേഴ്‌സിനുള്ള ചാലിയാർ ഏജൻസീസിന്റെ 3001 രൂപയുടെ പ്രൈസ് മണിയും ചടങ്ങിൽ സമ്മാനിച്ചു. ടി.പി കലക്ഷൻസ് മുക്കം, എൻ.എ.കെ ഇൻഡസ്ട്രീസ്, ന്യൂ ട്രെൻഡ് കൊടിയത്തൂർ, മോളൂസ് ലേഡീസ് ടൈലറിംഗ് കക്കാട്, അർജ സ്റ്റോർ, സുൽത്താൻ ഫ്‌ളോർമിൽ കക്കാട്, ബിസ്മി ചപ്പാത്തി കമ്പനി എന്നി സ്ഥാപനങ്ങളുടെ വിവിധ ഉപഹാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
മുക്കം ഉപജില്ലയിലെ കരുത്തരായ എട്ടു ടീമുകളെ പങ്കെടുപ്പിച്ചുള്ള മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഫയർ & റസ്‌ക്യൂ നാഷണൽ ഫുട്ബാളിൽ തുടർച്ചായി രണ്ടുതവണ ചാമ്പ്യൻമാരായ കേരള ടീമിന്റെ മുൻ നായകനും മുക്കം ഫയർ സ്റ്റേഷൻ ഓഫീസറുമായ എം അബ്ദുൽഗഫൂർ നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു കളിക്കാരുമായി പരിചയപ്പെട്ടു. ജേതാക്കൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികളും മെഡലുകളും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ സമ്മാനിച്ചു. പ്രാഥമിക തലത്തിലെ വിവിധ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചിനും ടീം മാനേജർമാർക്കും മത്സരം നിയന്ത്രിച്ച വിധികർത്താക്കൾക്കും പ്രത്യേകം ഉപഹാരങ്ങളും സമ്മാനിച്ചു. ശേഷം ഉച്ചഭക്ഷണത്തോടെയാണ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയത്.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷനായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, കക്കാട് വാർഡ് മെമ്പർ എടത്തിൽ ആമിന, മുക്കം നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന, മുക്കം കെയർ എൻ ക്യൂർ മാനേജർ ഇർഷാദ് അഹമ്മദ്, മുക്കത്തെ കെമിയ പ്രൊജക്ട് മാനേജിംഗ് പാർട്ട്ണർ കെ.സി അസ്‌ലം, കക്കാട് സ്‌കൂൾ മുൻ പ്രധാനാധ്യാപകനും റഫറിയുമായ സി.ടി അബ്ദുൽഗഫൂർ മാസ്റ്റർ, എൻ.എ.കെ ഇൻഡസ്ട്രീസ് എം.ഡി നിസാറുദ്ദീൻ ചെറുവാടി, സംഘാടകസമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, ചേന്ദമംഗല്ലൂർ സ്‌കൂൾ പ്രധാനാധ്യാപകൻ വാസു മാസ്റ്റർ, കാരശ്ശേരി സ്‌കൂളിലെ എച്ച്.എം റസാഖ് മാസ്റ്റർ, എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, വൈസ് ചെയർമാൻ മുനീർ പാറമ്മൽ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, കക്കാട് ജി.എൽ.പി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ് കുട്ടി, മുൻ പി.ടി.എ പ്രസിഡന്റ് ശിഹാബ് പുന്നമണ്ണ്, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സംഘാടകസമിതി കൺവീനർ ഷാക്കിർ മാസ്റ്റർ പാലിയിൽ, കക്കാട് സ്‌കൂൾ ഫുട്‌ബോൾ ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, തുടങ്ങിയവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു.
മുൻ ജില്ലാ ഫുട്‌ബോൾ താരം അസ്‌ലഹ് കെ.സി, ഫഹീം സി.കെ, അൻഷാദ് പാറമ്മൽ, കെ.പി നിഷാദ്, ഷമീം സി.കെ, ഒ.എസ്.എ സെക്രട്ടറി പി സാദിഖലി മാസ്റ്റർ, സനം നൂറുദ്ദീൻ, ടി.പി അബൂബക്കർ മാസ്റ്റർ, പി മുജീബ്, സ്‌കൂൾ സ്റ്റാഫ് ടി.സി മാത്യു, സലീന മഞ്ചറ, തസ്‌ലീന, അധ്യാപികമാരായ ഷീബ ടീച്ചർ, വിപിന്യ ടീച്ചർ, ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, ഷാനില കക്കാട്, വിൻഷ നെല്ലിക്കാപറമ്പ്, എം.പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാമില മാളിയേക്കൽ, ഷാഹിന തോട്ടത്തിൽ, സുലൈഖ മുട്ടാത്ത്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം നിസാർ എം, മുസ്തഫ, റൈഹാനത്ത് വടക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.👆🏻