ദുബൈ: ദുബൈയിൽ കുറഞ്ഞ ചെലവിൽ ബിസിനസ് സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫീസ് മുറി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രവാസി മലയാളികൾ . ദുബൈ മുഹ്സിനയിലെ പ്രസിദ്ധമായ മദീന മാളിലാണ് ” വൈറ്റ് ഫ്യൂചർ റിയൽ എസ്റ്റേറ്റ് ബിസിനസ് സെൻ്റർ ” എന്ന പേരിൽ ബിസിനസ് കൺസൾട്ടൻസി ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വർണാഭമായ ചടങ്ങിൽ യ എ ഇ രാജകുടുംബാംഗം ഷെയ്ഖ് സാഖ്ർ അലി ബിൻ സായിദ് ബിൻ റാഷിദ് അൽനുയൈമി ഉദ്ഘാടനം ചെയ്തു. ഡയരക്ടർമാരായ തമീം അബൂബക്കർ, ഹാരിസ് പെരുവാം വീട്ടിൽ , അബ്ദുൽ റഹ്മാൻ , നൗഷാദ് ആചാരമ്പത്ത്, ബിലാൽ തുടങ്ങിയവരും നൂറുകണക്കിന് സുഹൃദ് വലയവും പരിപാടിയിൽ പങ്കെടുത്തു മദിന മാളിലെ ഒന്നാം നിലയിൽ അറുപതോളം ഓഫീസ് മുറികളാണ് സംരഭകരെ കാത്തിരിക്കുന്നത്. സൗകര്യത്തോടു ബിസിനസ് തുടങ്ങാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ഓഫീസ് സ്പേസ് , ഇജാരി എന്നിവ എല്ലാം ഇനി ഒരൊറ്റ കുട കീഴിൽ ലഭ്യമാണ്.
വൈറ്റ് ഫ്യൂചർ ഓഫീസ് സ്പേസ് , ഇജാരി എന്നീ സർവീസുകൾക് പുറമേ ബിസിനസ് സെറ്റ് അപ്പ്, ഗോൾഡൻ വിസ, പിആര്‍ഒ സര്‍വീസ്, ടൈപ്പിംഗ്, ഓണ്‍ലൈന്‍ സര്‍വീസ്, കണ്‍സല്‍ട്ടന്‍സി സര്‍വീസ്, ദുബൈ കോര്‍ട്ട് സര്‍വീസ് തുടങ്ങി ദുബൈ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തമീം അബൂബക്കറിൻ്റെ നേതൃത്വത്തിലുള്ള സംരഭകർ സുതാര്യമായി ചെയ്തുവരുന്നു.