KERALAtop news

കെപിസിസി പ്രസിഡന്റിനുനേരെ കൂടോത്രം;സതീശന്‍ കമ്പനിയാണെന്ന് സുരേന്ദ്രന്‍

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടോത്രം ചെയ്യണമെങ്കില്‍ അത് സതീശന്‍ കമ്പനിയായിരിക്കുമെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരനെതിരെ സിപിഎമ്മുകാര്‍ കൂടോത്രം ചെയ്യാന്‍ സാധ്യതയില്ലെന്നും ബിജെപിക്ക് അങ്ങനെയുള്ള ഏര്‍പ്പാടുമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

More news; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍

നടനെന്ന നിലയില്‍ ഉദ്ഘാടനത്തിന് സുരേഷ് ഗോപി പണം വാങ്ങുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ പരിപാടികളിലോ ജനങ്ങളുടെ പരിപാടികളിലോ പങ്കെടുക്കുന്നതിനല്ല അദ്ദേഹം പണം വാങ്ങുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മുകേഷും ഗണേഷ് കുമാറും പണം വാങ്ങുന്നില്ലേ?, . അദ്ദേഹം സിനിമ ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ആവശ്യമുണ്ടാകും. സിനിമാ നടന്‍മാരെ കച്ചവടസ്ഥാപനങ്ങള്‍ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവര്‍ക്ക് പബ്ലിസിറ്റി കിട്ടാനാണ്. നടന്‍മാരെ വിളിച്ച് ഉദ്ഘാടനം നടത്തുന്നതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇതുകൂടാതെ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയത്. എന്നാല്‍ മുസ്ലിം സമുദായ സംഘടനകള്‍ വര്‍ഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വര്‍ഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം; https://chat.whatsapp.com/GWCxVhupXM1JzhuzKNnTG

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close