കാസര്‍കോട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. പോലീസ് എസ്കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ പിറകില്‍ ഇടിച്ചാണ് അപകടം.പിറകിലിരുന്നതിനാല് പരിക്കുകളില്ലാതെ പ്രതിപക്ഷ നേതാവ് രക്ഷപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വൈകീട്ട് 5.50 ഓടെയാണ് സംഭവം. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം എസ്കോര്‍ട്ട് വാഹനത്തിന്റെ പിന്നിലിടിച്ച കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പ്രതിപക്ഷ നേതാവ് മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz