top news
‘അധികബില്ലില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ പഴയ കറി ഒഴിക്കുക മാത്രമാണ് ചെയ്തത്’ ; ഓഫീസ് അടിച്ചുതകര്‍ത്തത് ഉദ്യോദസ്ഥരാണെന്ന് അജ്മല്‍
കോഴിക്കോട് : വൈദ്യുതി അധികബില്ലിന്റെ പേരില്‍ കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ക്കുകയും പിന്നാലെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അജ്മല്‍ രംഗത്തെത്തി. അധികബില്ലില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു. ബില്ലില്‍ സംസാരം ഉണ്ടായി തുടര്‍ന്ന് പ്രതിഷേധം എന്ന നിലയില്‍ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഒഴിച്ചു. അതേസമയം കെഎസ്ഇബി ഉദ്യോദസ്ഥന് പറയുന്നത് വ്യാജമാണെന്നും അജ്മല്‍ വ്യക്തമാക്കി. ഓഫീസ് ഉപകരണങ്ങള്‍ തകര്‍ത്തതും ഗ്ലാസ് പൊളിച്ചതും കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ ഞങ്ങളെ ആക്രമിച്ചെന്നും അജ്മല്‍ പറഞ്ഞു. കെഎസ്ഇബി ഓഫീസില്‍ നടന്ന എല്ലാ സംഭവങ്ങളും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും അജ്മല്‍ ആരോപിച്ചു. പോലീസും കെഎസ്ഇബിയും ഒത്തുക്കളിക്കുകയാണ് ഫോണ്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്കാന് പോവുകയാണ് – അജ്മല്‍ വ്യക്തമാക്കി.
തിരുവമ്പാടി കെഎസ്ഇബി ഓഫീസിലാണ് അതിക്രമം നടന്നത്. ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് അജ്മലിന്റെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷന് റദ്ദാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച അജ്മല്‍ ഓഫീസിലെത്തി ഭീഷണി മുഴക്കുകയും ലൈന്മാന് പ്രശാന്തിനെയും സഹായിയേയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.ഇതിനെതിരെ അസിസ്റ്റന്റ് പ്രശാന്ത് പോലീസില്‍ പരാതി നല്കി.ഇതില്‍ ക്ഷുപിതനായ അജ്മല്‍ ശനിയാഴ്ച രാവിലെ ഓഫീസില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിച്ചിരിക്കുകയാണ്. ചെയര്മാന് ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
More news; പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് രവി മേനോന്