top news
‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി
മോസ്‌കോ: ആഗോള ക്ഷേമത്തിന് ഊര്‍ജം നല്‍കാന്‍ ഇന്ത്യയും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേര്‍ന്നവരെല്ലാം പുതിയ ഉയരങ്ങള്‍ നല്‍കുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയപ്പോള്‍ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ പുതിന്‍ സഹായിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
റഷ്യയിലെ ഓരോ ഇന്ത്യക്കാരനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ‘റഷ്യ’ ഓരോ ഇന്ത്യക്കാരനിലും വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുന്നു. സിനിമയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും രാജ് കപൂറിനേയും മിഥുന്‍ ചക്രവര്‍ത്തിയേയും ഓര്‍മിച്ചുകൊണ്ട് മോദി പറഞ്ഞു.
More news; സ്കൂളുകൾക്ക് മുന്നിൽ പരമാവധി വേഗത വേണ്ട; വേഗത പരമാവധി കുറയ്ക്കണം – മനുഷ്യാവകാശ കമ്മീഷൻ