KERALAlocalPoliticstop news

മുഹമ്മദ് അനൂബിനെ വര്‍ഷങ്ങളായി അറിയാം, റസ്റ്റോറന്റ് ബിസിനസിന് കടമായി പണം നല്‍കിയിട്ടുണ്ട്, പി കെ ഫിറോസിന് എന്തും പറയാം : ബിനീഷ് കോടിയേരി

കോഴിക്കോട്: ബെംഗളുരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂബ് നന്നായി അറിയാവുന്ന സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. വര്‍ഷങ്ങളായി പരിചയമുള്ള സുഹൃത്തിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. അനൂബ് അത്തരത്തിലൊരു വ്യക്തയല്ലെന്ന് തന്നെയാണ് വിശ്വാസം.
മുഹമ്മദ് അനൂബുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു ബിനീഷ് കോടിയേരി.

അനൂബ് ടീഷര്‍ട്ട് ബിസിനസ് നടത്തിയ സമയത്താണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. അനൂബ് റസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ സുഹൃത്തെന്ന നിലയില്‍ പണം നല്‍കി സഹായിച്ചിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. ആ ബിസിനസ് പിന്നീട് നഷ്ടത്തിലായി. ബെംഗളുരുവിലേക്ക് പോകുമ്പോള്‍ മുറി ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂബാണ്. ആ സൗഹൃദ ബന്ധം തുടരുമ്പോഴും ഈപ്പോള്‍ പുറത്തുവന്ന വിധത്തിലുള്ള മയക്ക്മരുന്ന് ബന്ധത്തെ കുറിച്ച് എനിക്കറിവില്ലായിരുന്നു – ബിനീഷ് പറഞ്ഞു.

സ്വപ്‌ന സുരേഷ് അറസ്്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്നതൊന്നും ഓര്‍മയില്ല. എന്‍ ഐ എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്‌റ്റെല്ലാം നല്‍കാം. എല്ലാ ദിവസവും ആരോപണങ്ങള്‍ ഓരോന്ന് വരുന്നുണ്ട്. അതിന്റെ പിറകെ മാനനഷ്ടക്കേസുമായി പോകാറില്ല. പി കെ ഫിറോസ് എന്ത് ആരോപണവും ഉന്നയിക്കട്ടെ. അതിന് പിറകെ പോകാനൊന്നും താത്പര്യമില്ല – ബിനീഷ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close