കണ്ണൂർ : സർക്കാർ സംവിധാനം ഉപയോഗിച്ച് ഡ്യൂട്ടി സമയത്ത് ഔദ്യോഗിക കംപ്യൂട്ടറിൽ യൂനിയൻ പ്രവർത്തനം നടത്തിയ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന് എസ് ഐ മാരുടെ അസഭ്യവർഷം. നേതാവ് പരാതിപ്പെട്ടതിനെ തുടർന്ന് ഉന്നത ഓഫീസർമാർ പരിശോധനക്കെത്തിയപ്പോൾ നേരത്തെ അസഭ്യവർഷം നടത്തിയ എസ് ഐ മാർ പ്രാണരക്ഷാർത്ഥം ഇറങ്ങിയോടി. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നിനോടെ കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലാണ് സംഭവം. കേരള പോലീസ് അസോസിയേഷൻ (KPA)സംഘടനയുടെ ഓൺ ലൈൻ മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ് ഐ
പ്രജിഷ് ,
സജി ഫിലിപ്പ് എന്നിവർ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോ പോലീസിൻ്റെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വൈറലായി. ഡിജിപി തുടങ്ങി ഉന്നത ഓഫീസർമാരുടെ ശൈലിയിൽ നേതാവ് നിർദ്ദേശം നൽകുന്നതും, ഇത് മ ലാധികാരികളായ എസ് ഐ മാരെ ചൊടിപ്പിക്കുന്നതും വീഡിയോവിൽ ഉണ്ട്. ഇവർ മദ്യപിച്ച് തെറിവിളിച്ചതായാണ് ആരോപണം.
ഈ വിഷയം അറിഞ്ഞ
കണ്ണൂർ സിറ്റിയിലെ സ്പെഷ്യൽ ബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച രാത്രി 11 മണിക്ക് സൈബർസിറ്റി ഓഫീസിൽ കുതിച്ചെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഇവർ ഇറങ്ങി ഓടുകയായിരുന്നു. പോലീസിൻ്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് യൂനിയൻ പ്രവർത്തനം നടത്തിയതും, നേതാവിനെ ഓൺലൈനിൽ ചീത്തവിളിച്ചതും കുറ്റങ്ങളായി വിലയിരുത്തുന്നു. എസ്ഐ അടക്കം ഓടി രക്ഷപെട്ടതിനാൽ ഇവർ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. പോലീസിൻ്റെ “യശസ്” വർധിപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് അറിവ് . എന്നാൽ ഭരണവർഗക്കാരനായ അസോസിയേഷൻ നേതാവിന് ഒരു ചുക്കും സംഭവിക്കല്ലന്നതും വാട്സ്ആപിൽ പ്രചരിക്കുന്നുണ്ട്.