top news
സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്
കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല്
ജീവനക്കാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിസ്ഥാനത്തുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മലപ്പുറം തിരൂര്‍ ഡിപ്പോയിലെ ഗോഡൗണില്‍ 2.75 കോടി രൂപയുടേയും കൊല്ലം കടയ്ക്കലില്‍ 55 ലക്ഷം രൂപയുടേയും സാധനങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. മുന്‍പ് കാസര്‍കോടും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
More news; ജിയോ എട്ടിന്റെ പണി തരുന്നു; മൊബൈലുമായി ജീവിച്ചു പോകാന്‍ പറ്റില്ല !