കണ്ണൂർ പയ്യന്നൂർ പാറന്നൂരിലെ
സിപിഎം പ്രവർത്തകനായ ധനരാജിൻ്റെ എട്ടാമത് രക്തസാക്ഷിദിനാചരണം ഇന്ന്.
രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ എംഎൽഎയുമായ പി.എ മധുസൂദനൻ്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി.
വൈകിട്ട് പാറമ്മലിൽ നടക്കുന്ന അനുസ്മരണ പൊതുയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എം.വി ജയരാജൻ ടി.വി രാജേഷ് , ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 2016 ജൂലൈ 11 നാണ് ഒരു സംഘം ആർ.എസ് എസ് പ്രവർത്തകർ ധനരാജിനെ വെട്ടി കൊലപ്പെടുത്തിയത്.