KERALAlocaltop news

കാലിക്കറ്റ് ബുക്ക്ക്ലബ് സുവർണജൂബിലി; സ്വാഗത സംഘം രൂപീകരിച്ചു

* എം.ടി മുഖ്യ രക്ഷാധികാരി

കോഴിക്കോട്:
അരനൂറ്റാണ്ട് പിന്നിടുന്ന മലബാറിൻ്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവൻ നായർ മുഖ്യ രക്ഷാധികാരിയും,  കോഴിക്കോട്  മേയർ ഡോ. ബീന ഫിലിപ്പ് ചെയർ പേഴ്സണും ആയിരിക്കും. പ്രശസ്ത കഥാകൃത്ത്  പി.കെ. പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.എൻ.എം. സണ്ണിയെ ജനറൽ കൺവീനറായി നിശ്ചയിച്ചു.
സാംസ്കാരിക കേരളത്തിന്റെ അമ്പത് വർഷം അടയാളപ്പെടുത്തുന്ന വിവിധ സാഹിത്യ ശാഖകളെകുറിച്ചുള്ള 15 പ്രഭാഷണങ്ങൾ ഓരോ മാസവും ഒന്ന് എന്ന രീതിയിൽ സംഘടിപ്പിക്കും . അതത് രംഗത്തെ പ്രഗത്ഭരായവ്യക്തികളായിരിക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കുക. പ്രഭാഷണ പ്രബന്ധങ്ങൾ പിന്നീട് പുസ്ത്ക രൂപത്തിൽ പ്രസിദ്ധീകരിക്കും. സാംസ്കാരിക പ്രവർത്തകരെയും, എഴുത്തുകാരെയും ബുക്ക് ക്ലബ്ബിന്റെ മുതിർന്ന പ്രവർത്തകരെയും ആദരിക്കുക, പുസ്തക പ്രകാശനം, പ്രദർശനം, അനുസ്മരണം തുടങ്ങിയ പരിപാടികൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടത്തുന്നതിന് തീരുമാനിച്ചു.
ഐസക് ഈപ്പൻ, എ.കെ.രമേശ്, വിൽസൺ സാമുവൽ, എം.എ. ജോൺസൺ, പി.ടി.നിസാർ, ബാലചന്ദ്രൻ പുതുക്കുടി, ടി.പി.മമ്മു, ഡോ.കെ.വി.തോമസ്, മോഹനൻ പുതിയോട്ടിൽ, എസ്.എ. ഖുദ്സി, കോയ മുഹമ്മദ്, ഗോകുൽദാസ്, ഹരീന്ദ്രനാഥ് എ.എസ്, സി. പി.എം അബ്ദു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close