പൂനെ: അധികാര ദുര്‍വിനിയോഗത്തില്‍ പൂനെയില്‍ നിന്ന് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. യു പി എസ് സി സെലക്ഷന് സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായി കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചിരുന്നത്.
വൈകല്യങ്ങള്‍ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യു പി എസ് സി ആവശ്യപ്പെട്ടെങ്കിലും ഓരോ തവണയും പല കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പകരം സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള എംആര്‍ഐ സ്കാനിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പക്ഷെ യു പി എസ് സി ഈ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയവും ഉയര്‍ന്നിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
പൂനെ കളക്ടര്‍ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് ഡോ പൂജാ ഖേദ്കറിനെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലയെന്ന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.