BusinessKERALAlocaltop newsWORLD

വിസാ നയം മാറ്റം യു എ ഇയെ വിദഗ്ധരുടെ പറുദീസയാക്കും – ഇഖ്ബാൽ മാർക്കോണി ( സിഇഒ ECH , ദുബൈ )

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്കും സംരംഭകർക്കും പ്രതീക്ഷയുടെ പറുദീസ ഒരുക്കുക എന്നതാണ് യു എ ഇ ഭരണാധികാരികളുടെ പ്രഖ്യാപിത ലക്‌ഷ്യമെന്ന്  ദുബൈയിലെ പ്രശസ്ത സർക്കാർ സർവീസ് ദാതാക്കളായ ECH  കമ്പനിയുടെ സി ഇ ഒ ഇഖ്ബാൽ മാർക്കോണി .          അതിനനുസൃതമായാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് മക്‌തൂമിന്റെ അധ്യക്ഷതയിൽ ഈയിടെ വിസ നിയമങ്ങൾ സമഗ്രമായി പരിഷ്കരിച്ചത് .ഓരോ വ്യക്തിയും എന്ത് ആവശ്യത്തിനാണോ യു എ ഇയിൽ എത്താൻ ആഗ്രഹിക്കുന്നത് അതിനനുസരിച്ചു വിസ നൽകും .ഉദാഹരണത്തിന് ,വെറും സന്ദർശനം മാത്രമാണ് ലക്ഷ്യമെങ്കിൽ 60 ദിവസം വരെ യു എ ഇയിൽ താമസിക്കാൻ അനുമതിയുണ്ട് .ഇതിന് ഒരു സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല .തൊഴിൽ മേഖലയിൽ വിശിഷ്ട വൈദഗ്ധ്യമുള്ളവർക്കും നിക്ഷേപകർക്കും വലിയ പരിഗണനയാണ് ഇനി ലഭിക്കാൻ പോകുന്നത് .അഞ്ച് വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കും .എത്ര തവണ വേണമെങ്കിലും നാട്ടിൽ പോയി വരാം . സന്ദർശക ,താമസ വിസകളിൽ മന്ത്രിസഭ അംഗീകരിച്ച മാറ്റങ്ങൾ ഈ വർഷം അവസാനം മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി)വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും കമ്പോളത്തിൽ ഇപ്പോൾ തന്നെ വലിയ ഉണർവ് പ്രകടം .
പുതുതായി 10 തരം “പ്രവേശന ” വിസകൾ ലഭ്യമാകും .60 ദിവസത്തെ സന്ദർശക വിസ , അഞ്ച് വർഷത്തെ ഫ്രീലാൻസർ വിസ എന്നിങ്ങനെയാണ് തരം തിരിവ് .ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർക്കു ദീർഘകാല താമസ വിസ ഇക്കൂട്ടത്തിലുണ്ട് . സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി ആകാമിത് ., രാജ്യത്ത് ലഭ്യമായ തൊഴിലവസരങ്ങൾ അന്വേഷിക്കുന്നവർക്ക് “ജോബ് വിസ”” നൽകും . യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് . ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ നൈപുണ്യപട്ടികയിൽ ഉൾപെട്ടവരെയും ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികളെയും സർവാത്മനാ സ്വാഗതം ചെയ്യും .
ഇതോടൊപ്പം ഗോൾഡൻ വിസ പദ്ധതിക്കു ഭേദഗതികൾ കൊണ്ടുവന്നു . കൂടുതൽ വിഭാഗങ്ങൾക്ക് ലഭ്യമാകും . യോഗ്യതാ മാനദണ്ഡങ്ങൾ ലളിതമാക്കിയിരിക്കുന്നു . ഗുണഭോക്താക്കളുടെ വിഭാഗങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട് .പത്ത് വർഷത്തെ വിസ ലഭിച്ചവർക്ക് ആവശ്യമുള്ളിടത്തോളം കാലം യുഎഇക്ക് പുറത്ത് താമസിക്കാം. മുമ്പ്, ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ വിസ അസാധുവാകുമായിരുന്നു . നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, മികച്ച വിദ്യാർത്ഥികൾ, മാനുഷിക പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവർ എന്നിവർക്കാണ് ഈ ഗോൾഡൻ വിസ ഗോൾഡൻ വിസ ഉടമകൾക്ക് അവരുടെ ജീവിത പങ്കാളിയെയും കുട്ടികളെയും സ്പോൺസർ ചെയ്യാം . അവരുടെ പ്രായം പരിഗണിക്കില്ല . ഗാർഹിക തൊഴിലാളികളെയും സ്പോൺസർ ചെയ്യാം . ഗോൾഡൻ വിസ ഉടമ മരിച്ചാൽ ആശ്രിത കുടുംബാംഗങ്ങൾക്കു യു എ ഇയിൽ തുടരാം .
മെഡിസിൻ, സയൻസ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ്, അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, നിയമം, സംസ്കാരം,കല ,സാഹിത്യം സാമൂഹിക ശാസ്ത്രം,കായികം എന്നിങ്ങനെ മേഖലകളിൽ അസാധാരണ പ്രതിഭകളെ യു എ ഇ യിലേക്ക് ആകർഷിക്കുകയാണ് അടിസ്ഥാന ലക്‌ഷ്യം . അല്ലെങ്കിൽ മാനവ വിഭവശേഷി മന്ത്രാലയ ക്ലാസിഫിക്കേഷൻ അനുസരിച്ച് ഒന്നാം അല്ലെങ്കിൽ രണ്ടാമത്തെ തൊഴിൽ തലത്തിൽ ഉൾപെട്ടവരായിരിക്കണം..ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒരു ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ ആയിരിക്കണം. കൂടാതെ പ്രതിമാസ ശമ്പളം 30,000 ദിർഹത്തിൽ കുറവായിരിക്കരുത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് 2 ദശലക്ഷം ദിർഹത്തിൽ കുറയാത്ത ഒരു വസ്തു വാങ്ങുമ്പോൾ ഗോൾഡൻ വിസ ലഭിക്കും.പുതിയ ഭേദഗതികൾ അനുസരിച്ച്, നിർദ്ദിഷ്ട പ്രാദേശിക ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ ദീർഘകാല വിസ ലഭിക്കാനും നിക്ഷേപകർക്ക് അർഹതയുണ്ട്. ഇങ്ങനെ, യു എ ഇ വിദഗ്ധരുടെ ഒരു സവിശേഷ സമൂഹമായി രൂപപ്പെടും .ലക്ഷക്കണക്കിന് പ്രതിഭകൾ വരും വർഷങ്ങളിൽ യു എ ഇ യുടെ സാധ്യത തേടും .വികസനത്തിൽ ഒരു കുതിച്ചു ചാട്ടം ഉണ്ടാകും ….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close