തൃശൂര്‍: വീട്ടില്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. ഇങ്ങനെയൊരു കേസില്‍ കേരളത്തില്‍ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ജോബി ഫയല്‍ ചെയ്ത കേസില്‍ മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 2000 രൂപയാണ് പിഴ വിധിച്ചത്.
ഈ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നതോടെ കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുളള ആരോഗ്യവകുപ്പ് നിര്‍ദ്ദേശം പാലിക്കാത്തതോടെയാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കേസെടുത്തത്.
കേരളത്തില്‍ ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എന്‍ 1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. വിവിധതരത്തിലുളള പനി ബാധിക്കുന്ന ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
More news; വിഴിഞ്ഞം തുറമുഖ തീരത്ത് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം