MOVIES

അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തില്‍ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്‍

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചുവരുന്നു. ആദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത്. അരുണ്‍ വൈഗയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോക്ക് താഴെയായി ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

‘എനിക്ക് ഏറ്റവും കൂടുതല്‍ പ്രേമം തോന്നിയ സിനിമയാണ് പ്രേമം. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല, അതില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വില്‍സണ്‍ ഭായ്, ശബരീഷ് ഭായ്, എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹൃത്തുക്കള്‍ ആയി. ഇപ്പോള്‍ പുതിയ സിനിമയില്‍ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷന്‍ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാന്‍ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയില്‍ ഒരു കാമിയോ റോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ ചെയ്തു…,’

‘ആ ക്യാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍. അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന്‍ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാള്‍ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങള്‍, പുതിയ പുതിയ കാര്യങ്ങള്‍ അങ്ങനെ കുറെ ഞങ്ങള്‍ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോള്‍ഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടന്‍ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. വിളിച്ചപ്പോള്‍ വന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി… ശേഷം സ്‌ക്രീനില്‍,’ എന്ന് അരുണ്‍ വൈഗ കുറിച്ചു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഉപചാരപൂര്‍വ്വം ഗുണ്ടാജയന് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ കാമിയോ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മൈക്ക്’, ‘ഖല്‍ബ്’, ‘ഗോളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്.

More news; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി : ഹൗസ് സർജൻമാർക്ക് വിശ്രമ വേളകൾ ലഭിക്കും

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close