KERALA
സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവില്‍ ലഭിക്കേണ്ട അളവ് ഇനിയുമായില്ല
സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവില്‍ ലഭിക്കേണ്ട അളവ് ഇനിയുമായില്ല. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 16 ശതമാനം കുറവാണ്.
992.6 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 832.2 ആണ് ലഭിച്ചത്. 2024 ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 16 വരെയുള്ള കണക്കാണിത്. കണ്ണൂരില്‍ മാത്രമാണ് സാധാരണയേക്കാള്‍ കൂടുതല്‍ മഴലഭിച്ചത്. മൂന്ന് ശതമാനം അധികം. കോട്ടയത്ത് ഏതാണ്ട് കൃത്യമാണ്.
ഇടുക്കിയില്‍ മഴ 34 ശതമാനം കുറഞ്ഞു. വയനാട് 32 ശതമാനവും എറണാകുളത്ത് 31 ശതമാനവും കുറഞ്ഞു.