top news
അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്നും അവരെ കണ്ടെത്തി തിരുത്താന്‍ പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പത്താം ക്ലാസ് വിജയം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചര്‍ച്ചയാകുകയാണ്. ഇവര്‍ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകര്‍ പ്രാവര്‍ത്തികമാക്കണമെന്നും കെഎസ്ടിഎ മികവ് 2024 പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്യു ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സജി ചെറിയാന്‍ തന്നെ രംഗത്തെത്തി. ‘പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ല. അതില്‍ ഒരു കുട്ടി എന്റെ വീട്ടില്‍ വന്ന് ഒരു അപേക്ഷ എനിക്ക് തന്നു. അപേക്ഷ വായിച്ചപ്പോള്‍ അക്ഷരതെറ്റ് വ്യാപകമായിരുന്നു. അപ്പോള്‍ ഉണ്ടായ പ്രയാസത്തിലാണ് പ്രസംഗത്തിലെ പരാമര്‍ശം. കേരളത്തില്‍ മൊത്തത്തില്‍ പ്രശ്നം ഉണ്ടാക്കേണ്ടതില്ല. പര്‍വ്വതീകരിക്കേണ്ടതില്ല. ഞാന്‍ ഒരു കാര്യം പറഞ്ഞു. അതില്‍ ചര്‍ച്ച നടക്കട്ടെ. ജനാധിപത്യ രാജ്യമല്ലേ.’ എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz