Technologytop news

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത്

സൂം, സിഗ്‌നല്‍, വാട്സാപ്പ്, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ രംഗത്ത്. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ട് പുതിയ ജിയോ സേഫ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജിയോയുടെ 5ജി ക്വാണ്ടം-സെക്വര്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേന്‍ സേവനമാണ് ജിയോ സേഫ്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ലഭ്യമാക്കുന്ന ഈ ആപ്പിന്റെ വെബ്ബ് വേര്‍ഷന്‍ ലഭ്യമല്ല.

More news; നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി; കോഴിക്കോട് പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം

5ജി ലെവല്‍ സുരക്ഷ ജിയോ സേഫ് ഉപയോഗിച്ചുള്ള ആശയവിനിമയങ്ങള്‍ക്കുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അതുകൊണ്ട് തന്നെ കോണ്‍ടാക്റ്റിലുള്ളവരുമായുള്ള ആശയവിനിമയങ്ങള്‍ മറ്റൊരാള്‍ക്കും ലഭിക്കില്ലെന്നും ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ഹാക്കിങ് ഭീഷണികള്‍ പോലും തടയാനുള്ള ക്വാണ്ടം-റെസിസ്റ്റന്‍സ് അല്‍ഗൊരിതം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

അതേസമയം സുരക്ഷിതമായ കോണ്‍ടാക്റ്റുകള്‍ക്ക് പ്രത്യേകം സെക്വര്‍ ഷീല്‍ഡ് ഐക്കണ്‍ നല്‍കുമെന്നും ഇതുവഴി ഉപഭോക്താക്കള്‍ ആ കോണ്‍ടാക്ട് സുരക്ഷിതമായ ആശയവിനിമയത്തിന് അനുയോജ്യമാണോ എന്ന് മുന്‍കൂട്ടി അറിയാനാവുകയും ചെയ. വീഡിയോ കോണ്‍ഫറന്‍സിങും സാധ്യമാണ്. അഞ്ച് പേര്‍ക്കാണ് ജിയോസേഫ് സെക്വര്‍ റൂം വഴി ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാവുക.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close