top news
ആയുസ്സ് കൂട്ടാന്‍ മരുന്ന് ; മൃഗങ്ങളില്‍ വിജയം മനുഷ്യരിലും ഫലംകാണുമെന്ന് ശാസ്ത്രജ്ഞര്‍
ആ ആഗ്രഹം ഭാവിയില്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയുണ്ട്. ആയുസ്സ് കൂട്ടാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയിച്ചതായാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മരുന്ന് നല്‍കിയ എലികളുടെ ആയുസ്സ് 25 ശതമാനം വര്‍ധിച്ചതായാണ് കണ്ടെത്തല്‍. ഇത് മനുഷ്യരില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആയുര്‍ദൈര്‍ഘ്യം കൂടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തതയായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. എം ആര്‍ സി ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എന്‍-യു.എസ്. മെഡിക്കല്‍ കോളേജ് എന്നിവര്‍ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.