MOVIES
ആസിഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക; വിവാദ സംഭവത്തെ ചിരിയോടെ നേരിട്ടതിനുള്ള ആദരം
ദുബായ്: നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3യാണ് നൗകയുടെ പേരു മാറ്റിയത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി വളരെ മാന്യമായി കൈകാര്യം ചെയ്തതിനോടുള്ള ആദരമായാണിത്. നൗകയില്‍ ആസിഫ് അലി എന്ന് പേരു പതിപ്പിച്ചു കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരു മാറ്റും.
വലിയ വിവാദങ്ങളിലേക്ക് പോകുമായിരുന്ന ഒരു സംഭവത്തെ വളരെ പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു.
More news; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു
വര്‍ഗീയ വിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ പരിശ്രമിച്ചു. അത്തരം നീക്കങ്ങളെ ഹൃദ്യമായ പുഞ്ചിരിയോടെ ആസിഫ് നേരിട്ടു. നിര്‍ണായക ഘട്ടങ്ങളില്‍ മനുഷ്യന്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചു തന്നുവെന്നും ഷെഫീഖ് പറഞ്ഞു. സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന രജിസ്‌ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്ക് ഡി3 എന്ന പേരു നല്‍കിയത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz