top news

കേരളത്തില്‍ നിപ സ്ഥിരീകരിച്ചു; പൂനെയില്‍ നിന്നുള്ള ഫലം പോസിറ്റീവ്

മലപ്പുറം: കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടം. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും സമ്പര്‍ക്കത്തിലുള്ളവരെ രക്തസാമ്പിളുകള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു.

ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചു പറഞ്ഞതെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close