top news
അര്‍ജുന് വേണ്ടിയുള്ള സൈന്യത്തിന്റെ തെരച്ചിലില്‍ വിഷമമുണ്ടെന്ന് അര്‍ജുന്റെ കുടുംബം
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള സൈന്യത്തിന്റെ തെരച്ചിലില്‍ വിഷമമുണ്ടെന്ന് അര്‍ജുന്റെ കുടുംബം. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അമ്മ ഷീല പറഞ്ഞു . പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. അവര്‍ക്ക് യാതൊന്നും ചെയ്യാനായില്ല. ഇന്ത്യന്‍ മിലിട്ടറിയുടെ ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ടെന്നും അമ്മ പ്രതികരിച്ചു.
അഫ്ഗാനില്‍ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണോ എന്നാണ് സംശയിക്കുന്നത്. തന്റെ മകന് അപകടത്തില്‍ എന്തെങ്കിലും പറ്റി എന്നറിഞ്ഞാല്‍ അത് ഉള്‍ക്കൊള്ളും. സഹനം എന്നതിന്റെ അങ്ങേ തലയ്ക്കല്‍ എത്തിയിരിക്കുകയാണ്. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. വീഴാന്‍ സാധ്യതയുള്ള ഒരു കുഴിയില്‍ തപ്പാതെ അവിടെ മണ്ണ് കൊണ്ടുപോയിട്ടുവെന്നും അമ്മ പറഞ്ഞു.
ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിനെ ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. ഒരു മനുഷ്യനെ രക്ഷിക്കാന്‍ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കുന്നില്ല. ഇന്നത്തെ തെരച്ചിലിലും കരയില്‍ നിന്ന് ലോറി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz