top news
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്തുവന്ന 17 ഫലങ്ങള്‍ കൂടി നെഗറ്റീവായിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരുന്നതാണ്. നിലവില്‍ 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 260 പേര് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. അതിനിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇത് തെറ്റായ സമീപനമാണെന്നും തമിഴ്നാടുമായി ആശയവിനിനയം നടത്തിയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
പൂനൈയില്‍ നിന്നുള്ള മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത ദിവസം ലാബിന്റെ പ്രവര്‍ത്തനം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. കേന്ദ്രസംഘം ഇന്ന് വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങി.ഭോപാലില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം അടുത്ത ദിവസം ജില്ലയില്‍ എത്തുന്നതാണ്. കൂടാതെ നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുക്കുന്നതാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz