localtop news

കോവിഡ് ആശുപത്രിയിലെ അസൗകര്യം – പ്രതിഷേധവുമായി ബി.ജെ.പി

കോഴിക്കോട് : കോവിഡ് ഹോസ്പ്പിറ്റലായ ബീച്ച് ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ പിഡിപ്പിക്കുന്നുനുവെന്നാരോപിച്ച് ബി.ജെ.പി. വെള്ളയിൽ ഏരിയ കമ്മിറ്റി ഹോസ്പ്പിറ്റലിന് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ഉമ്മർ ഫാറൂഖ് ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ,സെക്രട്ടറി എൻ പി. പ്രകാശൻ എന്നിവരുമായി ചർച്ചയിൽ പ്രശ്നം ഇന്ന് തന്നെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി.

പ്രതിഷേധ പരിപാടിക്ക് വെള്ളയിൽ ഏരിയ പ്രസിഡണ്ട് എൻ പി. സിദ്ധാർത്ഥൻ ,ജനറൽ സെക്രട്ടറി എൻ പി.ജയകുമാർ ,വൈസ് പ്രസിഡണ്ട് ടി.സിദ്ധാർത്ഥൻ ,സെക്രട്ടറി. രഞ്ജിത് ,ബുത്ത് പ്രസിഡണ്ട് രാജു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close